നീണ്ട അവധിക്ക് ശേഷം യുഎഇയില്‍ ഇന്ന് സ്കൂളുകള്‍ തുറന്നു; രാവിലെയും വൈകിട്ടും റോഡുകളിൽ വാഹന തിരക്കേറി


അവധി കഴിഞ്ഞെത്തുന്ന കുട്ടികളെ സ്വീകരിക്കാന്‍ വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തി മിക്ക സ്കൂളുകളും. വൈകാതെ തന്നെ പരീക്ഷക്കും തുടക്കമാകും. 

ക്രിസ്മസ് ആഘോഷങ്ങള്‍ക്കും മറ്റുമായി നാട്ടിലേക്ക് പോയ മലയാളി കുടുംബാംഗങ്ങള്‍ അടക്കം നാട്ടില്‍ നിന്നും തിരിച്ചെത്തി വരുന്നു. വിമാന ടിക്കറ്റ് നിരക്കിലെ കുതിച്ചു കയറ്റം കാരണം യാത്ര മുടങ്ങിയവരും ഉണ്ട്. 
വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അക്കാദമിക് കലണ്ടർ അനുസരിച്ചാണ് സ്‌കൂളുകൾ തുറക്കുന്നത്. 

അതേസമയം, സ്‌കൂൾ തുറക്കുന്നതോടെ രാവിലെയും വൈകിട്ടും റോഡുകളിൽ ഗതാഗത തിരക്ക് വർധിക്കാനിടയുള്ളതിനാൽ രക്ഷിതാക്കളും വാഹനയാത്രികരും ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് അധികൃതർ മുന്നറിയിപ്പ് നൽകി. സ്കൂൾ ബസ് സമയക്രമങ്ങൾ കൃത്യമായി പാലിക്കാനും രക്ഷിതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്.