ഡ്രൈവര്‍മാര്‍ ജാഗ്രതൈ!
[][] സ്കൂൾ ബസ്സിൽ നിന്നും നിശ്ചിത അകലം പാലിക്കുക: ലംഘിക്കുന്ന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴ 10 ബ്ലാക്ക് പോയിൻ്റുകളും, താക്കീതുമായി അബുദാബി പോലീസ്
[] 2025 ഡിസംബർ ഒന്നിന് മുമ്പ് പിഴ കിട്ടിയ ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കുന്നതിനുള്ള സമയ പരിധി അവസാനിക്കുന്നു. ആനുകൂല്യം 2026 ജനുവരി 10 വരെ മാത്രമേ ലഭ്യമാകൂ എന്ന് ഷാർജ പോലീസ്. ആഭ്യന്തര മന്ത്രാലയത്തിന്റെ എംഒഐ ആപ്പ് വഴി കുടിശ്ശികയുള്ള പിഴകൾ അടക്കാനാകുമെന്നും ഷാർജ പോലീസ് വ്യക്തമാക്കി. പിഴ ഉള്ളവര്‍ അവസരം പരമാവധി ഉപയോഗപ്പെടുത്ത പെടുത്തണമെന്ന് അറിയിപ്പില്‍ പറയുന്നു.
[][] സ്‌കൂൾ ബസ്സിലെ സ്റ്റോപ്പ് സൈൻ ബോർഡ് പുറത്തേക്ക് വരുമ്പോൾ, പിന്നിലുള്ള മറ്റു വാഹന യാത്രികർ അവരുടെ വാഹനങ്ങൾ പൂർണ്ണമായും നിര്‍ത്തിയിടണം. ഒറ്റപാത റോഡുകളിൽ ഇരുവശത്തേക്കും സഞ്ചരിക്കുന്ന ഡ്രൈവർമാർ കുറഞ്ഞത് അഞ്ച് മീറ്റർ ദൂരം വിടാതെ നിർത്തേണ്ടതാണ്. രണ്ട് വഴിയുള്ള റോഡുകളിൽ, ബസിന്റെ അതേ ദിശയിൽ സഞ്ചരിക്കുന്ന ഡ്രൈവർ, സ്‌കൂൾ ബസിൽ നിന്ന് കുറഞ്ഞത് അഞ്ച് മീറ്റർ ദൂരം വിട്ട് നിർത്തണം.
