വിമാനങ്ങളിൽ പവര്‍ ബാങ്കിന് വിലക്ക്; സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് മടങ്ങിയെത്തുന്നു
[][] 5 വര്‍ഷത്തിന് ശേഷം
സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് മടങ്ങിയെത്തുന്നു
[] യാത്രക്കിടയിൽ ലിഥിയം ബാക്‌ടറികൾ കത്തി തീ പിടുത്തം ഉണ്ടാകുന്ന സാഹചര്യത്തിൽ വിമാനങ്ങളിൽ പവർ ബാങ്ക് നിരോധിച്ച് ഡിജിസിഎ. പവർ ബാങ്കുകളും ബാറ്ററികളും ഇനി കൈകകളിൽ കരുതുന്ന ലഗേജുകളിൽ മാത്രമേ ഉപയോഗിക്കാൻ അനുവാദമുണ്ടാകൂ. സീറ്റിനോട് ചേർന്നുള്ള പവർ സപ്ലെ സിസ്റ്റത്തിൽ നിന്ന് ഡിവൈസുകൾ ചാർജ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ഒക്ടോബറിൽ ദീമാപൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരൻ്റെ പവർ ബാങ്കിന് തീപിടിച്ചതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ വിമാനം അടിയന്തിരമായി ഇറക്കിയിരുന്നു. അപകടത്തിൽ ആർക്കും പരിക്കുണ്ടായിരുന്നില്ല.
തങ്ങളുടെ ഇലക്ട്രോണിക് ഡിവൈസുകൾ അസാധാരണമായി ചൂടാവുകയോ പുകയോ ഗന്ധമോ ഉണ്ടായാൽ കാബിൻ ക്രൂവിനെ അറിയിക്കണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം എമിറേറ്റ് എയർലൈൻ പവർ ബാങ്ക് നിരോധിച്ചിരുന്നു. നിലവിൽ 100 വാട്ടിൽ താഴെയുള്ള പവർ ബാങ്കുകൾക്ക് മാത്രമാണ് വിമാനത്തിൽ അനുമതിയുള്ളത്. ഇവർക്ക് പുറമെ സിങ്കപ്പൂർ എയർലൈൻസും ഖത്തർ എയർവേയ്സും സമാന നടപടി സ്വീകരിച്ചിരുന്നു.
[][] അഞ്ച് വര്‍ഷം നീണ്ട ഇടവേളക്ക് ശേഷം സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസ്(സൗദിയ) കരിപ്പൂർ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ്
പുനരാരംഭിക്കുന്നു. 2026 ഫെബ്രുവരി ഒന്ന് മുതൽ റിയാദ്-കോഴിക്കോട് സെക്ടറിലാണ് സർവീസുകൾ ആരംഭിക്കുക. മലബാറിലെ പ്രവാസികൾക്കും ഹജ്ജ്-ഉംറ തീർത്ഥാടകർക്കും ഏറെ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.
2026 ഫെബ്രുവരി ഒന്ന് മുതലാണ് റിയാദ്-കോഴിക്കോട് (കരിപ്പൂർ) സെക്ടറിൽ സൗദി എയർലൈൻസ് സർവീസ് പുനരാരംഭിക്കുക. റിയാദിൽ നിന്ന് പുലർച്ചെ 1:20ന് പുറപ്പെടുന്ന വിമാനം രാവിലെ 8:35ന് കരിപ്പൂരിലെത്തും. തിരികെ രാവിലെ 9:45ന് കരിപ്പൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 12:50ന് റിയാദിൽ ഇറങ്ങുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്
