ഒമാനിൽ നികുതി ബാധകമായ ഉത്പന്നങ്ങൾ പരിശോധിക്കണം; ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് മാത്രം ഡെലിവറി ഓർഡർ നൽകുക

[] ഒമാനിൽ എക്സൈസ് നികുതി ബാധകമായ  ഉത്പന്നങ്ങൾ പരിശോധിക്കണം തഅ്കദ് ആപ്പ് വഴി പരിശോധന നടത്തണമെന്ന് ടാക്സ‌് അതോറിറ്റി

[][] ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് മാത്രം  ഡെലിവറി ഓർഡർ നൽകുക; ഭക്ഷ്യ സുരക്ഷ, സേവന നിലവാരം, ഉപഭോക്ത്യ സംരക്ഷണം എന്നിവ ഉറപ്പാക്കാനാണ് നിർദേശം


[] ഒമാനിൽ എക്സൈസ് നികുതി ബാധകമായ ഉത്പന്നങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന് ടാക്സ് അതോറിറ്റിയുടെ നിർദേശം. തഅ്കദ് ആപ്പ് വഴി പരിശോധന നടത്തണമെന്നാണ് ഔദ്യോഗിക നിർദേശം. വിപണിയുടെ സുതാര്യതയും ഉപഭോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മധുരപാനീയങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവയൊഴികെയുള്ള എല്ലാ എക്സൈസ് നികുതി ബാധകമായ ഉത്പന്നങ്ങളിലും ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പ് നിർബന്ധമാണെന്ന് അതോറിറ്റി വ്യക്തമാക്കി. അനധികൃതമായ ഉത്പന്നങ്ങൾ വിപണിയിൽ പ്രചരിക്കുന്നത് തടയാനും ഒമാനിലെ റീട്ടെയിൽ മേഖലയിൽ സുതാര്യത നിലനിർത്താനുമുള്ള സുപ്രധാന നീക്കമായാണ് ഈ നടപടി വിലയിരുത്തപെടുന്നത്. 



[][] ഭക്ഷണ ഉത്പന്നങ്ങള്‍ ഡെലിവറി ഓർഡർ  ചെയ്യുന്നത് ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് മാത്രമാകണമെന്ന് ഒമാൻ വാണിജ്യ മന്ത്രാലയം അറിയിച്ചു. ഭക്ഷ്യ സുരക്ഷ, സേവന നിലവാരം, ഉപഭോക്തൃ സംരക്ഷണം എന്നിവ ഉറപ്പാക്കാനാണ് പ്രസ്തുത നിർദേശം. ലൈസൻസില്ലാത്ത ദാതാക്കളുമായി ഇടപാടുകൾ നടത്തുന്നതിൽ നിന്ന് റെസ്റ്റോറന്റുകൾ, സൂപ്പർമാർക്കറ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ മാറിനിൽക്കണമെന്നും വാണിജ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. ലൈസൻസുള്ള കമ്പനികൾ അംഗീകൃത ആരോഗ്യ, നിയന്ത്രണ മാനദണ്ഡങ്ങൾ  പാലിക്കണമെന്നും ഓർമിപ്പിച്ചു. ഇത്തരം നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്നും ചട്ടങ്ങൾക്കനുസൃതമായി കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.