മാന്യമായ ജീവിത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാമൂഹിക സഹായ സംഖ്യ വര്‍ദ്ധിപ്പിച്ച് ഷാർജ
ഷാർജയില്‍ സാമൂഹ്യ സേവന വകുപ്പിന്റെ സഹായം കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കൾക്കും അനുവദിക്കുന്ന തുക 17,500 ദിർഹമായി ഉയർത്തി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് നടപടി. ഷാർജയില്‍ ഒരു കുടുംബത്തിന്റെ മാന്യമായ ജീവിതത്തിന് മാസം 17,500 ദിര്‍ഹം വേണ്ടി വരുമെന്ന് പഠനത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും സംഖ്യ വരുമാനം ഇല്ലാത്ത പതിനായിരം സ്വദേശി കുടുംബങ്ങള്‍ക്ക് തുല്യ സംഖ്യ അനുവദിക്കുന്നത്.
ഇവരെയും മാന്യമായ ജീവിത നിലവാരത്തിലേക്ക് ഉയർത്താൻ ഷാർജ ഭരണാധികാരി നിര്‍ദേശം നല്‍കി, ഈ ജനുവരി മുതൽ തുക വിതരണം ആരംഭിക്കും.
