ഭരണ സാരഥ്യത്തില്‍ രണ്ട് പതിറ്റാണ്ട്

ഭരണ സാരഥ്യത്തില്‍ 
രണ്ട് പതിറ്റാണ്ട്:

ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം 
(UAE വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, ദുബൈ ഭരണാധികാരി)

ആശംസകള്‍ നേര്‍ന്ന് യുഎഇ പ്രസിഡന്റ്,  നന്ദി പറഞ്ഞ് ദുബൈ കിരീടാവകാശി, ആഘോഷം ഒരുക്കി ജനം.

ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം 
ദുബൈയുടെ ഭരണ സാരഥ്യത്തില്‍ 20 വര്‍ഷം.
യുഎഇ വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, ദുബൈ ഭരണാധികാരി രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ അപൂര്‍വ്വ സംഭാവനകള്‍ സമർപ്പിച്ച അതുല്യ രാഷ്ട്ര നായകന്‍. പദവി 
ഏറ്റെടുത്ത് 20 വർഷമായ ദിനത്തിൽ ശൈഖ് മുഹമ്മദിന് ആശംസ അറിയിച്ചു യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. 'എന്റെ സഹോദരൻ മുഹമ്മദ് ബിൻ റാഷിദ് നമ്മുടെ സർക്കാരിനെ നയിച്ചതിന്റെ 20 വർഷത്തെ ബഹുമാനാർത്ഥം, യുഎഇയുടെ വളർച്ചയെ മുന്നോട്ട് കൊണ്ടുപോകുന്ന അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ നേട്ടങ്ങളുടെയും ഭാവി കേന്ദ്രീകൃത ദർശനത്തിന്റെയും റെക്കോർഡ് ഞങ്ങൾ ആഘോഷിക്കുന്നു'  ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ആശംസകള്‍ നേരുന്നു യുഎഇ പ്രസിഡന്റ് പറഞ്ഞു.

നന്ദി അറിയിച്ച് മകനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ്. 'നിങ്ങളെപ്പോഴും പിതാവും നേതാവും പ്രചോതനത്തിൻ്റെ ഉറവിടവുമാവുമെന്ന്' ശൈഖ് ഹംദാൻ എക്സ‌ിൽ കുറിച്ചു.

എന്നും ഭാവിയിലേക്ക് നോക്കുന്ന മികച്ച നേതാവാണ് മുഹമ്മദ് ബിന്‍റാശിദ് എന്ന് മുഹമ്മദ് ബിൻ സായിദ് അഭിപ്രായപ്പെട്ടു.
2006 ജനുവരി 5ന് സ്ഥാനം ഏറ്റെടുത്തതിനുശേഷം, 20 വർഷത്തിനിടയിൽ, മന്ത്രിസഭ 16,000 തീരുമാനങ്ങള്‍ എടുക്കുകയും 558 മന്ത്രിസഭ യോഗങ്ങള്‍ നടത്തുകയും ചെയ്തു.