തെരഞ്ഞെടുപ്പ് വരുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വക പ്രത്യേക സമ്മാനങ്ങള്‍..
[] കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിന്‍
[][] ജനുവരി പകുതിയോടെ ബംഗാളിലും ഓടിത്തുടങ്ങും
[][][] ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിനുകളും, ആദ്യത്തേത് ഓഗസ്റ്റ് 15ന് ഫ്ലാഗ് ഓഫ് എന്ന് കേന്ദ്ര റെയിൽവേ മന്ത്രി
[] കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും (കൊൽക്കത്ത) ഇടയിലാണ് ആദ്യ സർവീസ്. ജനുവരി പകുതിയോടെ സർവീസ് ആരംഭിക്കും.
[][] രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ
പശ്ചിമബംഗാളിൽ നിന്ന്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കേയാണ് ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവീസ് പ്രഖ്യാപനം വന്നത്. ഇത് തെരഞ്ഞെടുപ്പില്‍ കണ്ണും നട്ടുള്ള പ്രഖ്യാപനമാണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
[][][] ഇന്ത്യയുടെ സ്വപ്‌ന പദ്ധതി ഒന്നര വർഷത്തിനകം യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15 ന് സർവീസ് ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഗുജറാത്തിലെ സൂറത്തിൽ നിന്ന് ബിലിമോറയിലേക്കായിരിക്കും ആദ്യ ഘട്ടത്തിലെ സർവീസ്. മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള അത്യാധുനിക മോഡൽ ട്രെയിനുകളാണ് രാജ്യത്ത് എത്തുന്നത്. ഇന്ത്യയുടെ യാത്രാ മേഖലയിൽ വിപ്ലവകരമായ മാറ്റം കുറിക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രി വ്യക്തമാക്കി.
