'ഞാൻ പേടിച്ചുപോയെന്ന് പറഞ്ഞേക്ക്' വിജിലന്‍സ് ശുപാര്‍ശ: കുലുക്കമില്ലാതെ വി.ഡി സതീശൻ
തിരഞ്ഞെടുപ്പിന് മുമ്പുള്ള നാടകമെന്ന്.
പുനർജനി കേസിൽ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്തതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരത്തിലുള്ള നടപടികൾ സ്വാഭാവികമാണെന്നും, താൻ പേടിച്ചെന്നു പറഞ്ഞേക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
"ഇപ്പോൾ പുറത്തുവന്നത് വാർത്ത മാത്രമാണ്. നാലഞ്ച് വർഷമായി അന്വേഷണം നടക്കുകയാണ്. ഈ കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞ ചില കാര്യങ്ങൾ ഉണ്ട്. അതെല്ലാം ഞാൻ അഭിമാനത്തോടെ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. നൂറ് ശതമാനം കൃത്യമായാണ് എല്ലാം ചെയ്തത്. നേരത്തെയും അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ട്. സിബിഐ വന്നാലും എനിക്ക് ഒരു പ്രശ്നവുമില്ല. വിജിലൻസ് ശിപാർശ നിയമപരമായി നിലനിൽക്കില്ല. മാർച്ചിൽ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്," വി.ഡി സതീശൻ പറഞ്ഞു.
