അമേരിക്കയിലും ഭിന്ന സ്വരം
വെനിസ്വേലൻ പ്രസിഡന്‍റ് നികളസ് മദുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ആക്രമിച്ച് തടവിലാക്കിയ ട്രംപ് ഭരണകൂടത്തിന്‍റെ നടപടിയെ വിമർശിച്ച് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി രംഗത്ത്. പരമാധികാര രാഷ്ട്രത്തിനു നേരെ ഏകപക്ഷീയ സൈനിക നടപടിയുണ്ടായത് യുദ്ധത്തിനു സമാനമാണ്. യു.എസിലെ നിയമത്തിന്‍റെയും അന്താരാഷ്ട്ര നിയമത്തിന്‍റെയും ലംഘനമാണിതെന്നും മംദാനി എക്സിൽ കുറിച്ചു. ഭരണമാറ്റത്തിനുള്ള ശ്രമമാണ് ട്രംപിന്‍റെ നടപടിയെന്ന് വിശേഷിപ്പിച്ച മംദാനി, ഇതിന്റെ അനന്തരഫലങ്ങൾ വെനിസ്വേലയുടെ അതിർത്തിക്കപ്പുറത്തേക്ക് വ്യാപിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
