ഹജ്ജ് സീസണിന് തുടക്കമായി; തീർഥാടകർ സൗദിയിലെത്തി തുടങ്ങി, ഉംറ പെർമിറ്റുകൾക്ക് നിയന്ത്രണം
ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ സൗദി അറേബ്യയിൽ എത്തിത്തുടങ്ങി. ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി ഇന്നലെ മുതൽ മക്കയിലേക്കുള്ള പ്രവേശനത്തിനും ഉംറ തീർഥാടനത്തിനും സൗദി മന്ത്രാലയം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഇനി മെയ് 31 വരെ 'നുസുക്' (Nusuk) പ്ലാറ്റ്ഫോം വഴി പുതിയ ഉംറ പെർമിറ്റുകൾ അനുവദിക്കില്ല. ഹജ്ജ് തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനം. സാധുവായ ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് മക്കയിൽ തുടരാൻ അനുവാദമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കാലാവധി കഴിഞ്ഞ ഉംറ വീസകളിൽ രാജ്യത്ത് തുടരുന്നവർക്ക് പിഴയോ ശിക്ഷാനടപടികളോ ഇല്ലാതെ മടങ്ങാനുള്ള അവസാന തീയതിയും ഏപ്രിൽ 18ന് അവസാനിച്ചു.

Post a Comment
0 Comments