ഹോർമുസില്‍ പുതിയ ചട്ടവുമായി ഇറാൻ; ഫീസടക്കുന്ന കപ്പലുകളെ മുൻഗണന നൽകി കടത്തിവിടും

ഹോർമുസ് കടലിടുക്കിൽ പ്രത്യേക ഫീസ് ഈടാക്കാനും തുക നൽകുന്ന കപ്പലുകള്‍ക്ക് മുൻഗണന നൽകാനും ഇറാന്റെ നീക്കം. ഫീസടക്കുന്ന കപ്പലുകളെ മുൻഗണനകളോടെ കടത്തിവിടുമെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഫീസ് നൽകാത്ത കപ്പലുകളുടെ യാത്ര വൈകിപ്പിക്കാനാണ് ഇറാന്റെ നീക്കം. കടലിടുക്കിലെ പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടി.

Post a Comment

0 Comments