യുഎഇ: ഗതാഗത കുരുക്കഴിക്കാന്‍ കോടികളുടെ പദ്ധതി
യുഎഇയിലെ ഗതാഗത ക്കുരുക്ക്: പരിഹാരമായി ദുബൈ, ഷാർജ, അജ്മാന്‍ എമിറേറ്റുകളെ ബന്ധിപ്പിച്ച് നാല് പുതിയ റോഡ് വികസന പദ്ധതികള്‍
ദൈനംദിന യാത്രാ ഗതാഗതത്തിലെ തിരക്ക് കുറയ്ക്കാൻ നാല് പുതിയ പദ്ധതികൾ വരുന്നു. യുഎഇയിലെ ഗതാഗത സൗകര്യ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരും ഈ പദ്ധതികള്‍. ദീർഘയാത്രകൾ മുതൽ ദൈനംദിന സഞ്ചാരങ്ങള്‍ വരെ, വേഗത്തിലും സുഗമമായും സാധ്യമാക്കുകയാണ് ലക്ഷ്യം.
ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന 10 പ്രധാന റൂട്ടുകൾ ഒരുക്കും.
പ്രത്യേക പാതകളുള്ള ബസ് റാപ്പിഡ് ട്രാൻസിറ്റ് (BRT), മെട്രോ, നഗര കേന്ദ്രങ്ങളിലേക്ക് വേഗത്തിലുള്ള കണക്ഷനുകളും പദ്ധതിയുടെ സവിശേഷതയാണ്. വർദ്ധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനുള്ള നയങ്ങൾ അവലോകനത്തിലാണ്. യുഎഇയിലെ റോഡുകളിൽ ഇതിനകം 4.5 ദശ ലക്ഷത്തിലധികം കാറുകൾ സഞ്ചരിക്കുന്നു. 68 കിലോമീറ്റർ ഹൈവേ, നാലാമത്തെ ഫെഡറൽ ഇടനാഴി. ഇരുവശത്തേക്കും 6-8 ലെയ്‌നുകൾ, കൂടാതെ ഫ്ലൈഓവറുകൾ നിര്‍മ്മിക്കും. തിരക്ക് കുറയ്ക്കുന്നതിന് 6 ബില്യൺ ദിർഹത്തിന്റെതാണ് പദ്ധതി. മികച്ച നഗര കണക്റ്റിവിറ്റിയും പദ്ധതി വിഭാവനം ചെയ്യുന്നു.

Post a Comment
0 Comments