ചര്‍ച്ച പരാജയം, യുഎസ് സംഘം പാക്കിസ്ഥാന്‍ വിട്ടു

ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടര്‍ന്ന്  യുഎസ് പ്രതിനിധി സംഘം പാക്കിസ്ഥാനില്‍  നിന്നും വിമാനം കയറി. ഇറാനുമായി ഒരു കരാറിലും എത്തിയിട്ടില്ലെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ പ്രഖ്യാപനം കഴിഞ്ഞ് ഞായറാഴ്ച രാവിലെ യുഎസ് പ്രതിനിധി സംഘം പാകിസ്ഥാനില്‍ നിന്ന് പുറപ്പെട്ടു.

അമേരിക്കൻ പ്രതിനിധി സംഘത്തെ നയിച്ച വാൻസും പ്രതിനിധി സംഘത്തിലെ അംഗങ്ങളും വിമാനത്തിൽ കയറി അമേരിക്കയിലേക്ക് മടങ്ങുന്ന ഫോട്ടോകള്‍ പുറത്ത് വിട്ടു. ഇറാനുമായി ഒരു കരാറിലെത്താതെ ഇസ്ലാമാബാദിന്റെ ചർച്ചകൾ അവസാനിപ്പിച്ചതായി വാൻസ് പത്രസമ്മേളനം നടത്തി മിനിറ്റുകൾക്ക് ശേഷമാണ് ചിത്രങ്ങൾ സംപ്രേഷണം ചെയ്തത്.

Post a Comment

0 Comments