പൂര്‍ണ്ണ സജ്ജo; ഷാർജ ഇന്ത്യൻ അസോസിയേഷന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ പ്രവർത്തനം ആരംഭിക്കും
ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിലുള്ള ഷാർജ ഇന്ത്യൻ സ്കൂൾ ഗേൾസ് വിംഗ്, ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ് വിംഗ്, ഗൾഫ് റോസ് നഴ്സറി, അൽ ഇബ്തിസാമ സെൻറർ എന്നീ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കുന്നതിനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി പ്രസിഡന്റ് നിസാര്‍ തളങ്കര അറിയിച്ചു. സാഹചര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി കുട്ടികളെ സ്വീകരിക്കാൻ സ്കൂളുകൾ പൂര്‍ണ്ണ സജ്ജമാണ്. ഇന്ത്യയിൽ നിന്നുള്ള എൻ.സി.ഇ.ആർ.ടി (NCERT) പാഠപുസ്തകങ്ങൾ എത്തിച്ചേരുന്നതിൽ ചെറിയ കാലതാമസം ഉണ്ടായെങ്കിലും, അതിനെ ഫലപ്രദമായി നേരിടാൻ അധ്യാപകർ പ്രത്യേക ലെസ്സൺ പ്ലാനുകൾ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നതായും ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍ അറിയിപ്പില്‍ പറയുന്നു.

Post a Comment
0 Comments