പാളിയോ അമേരിക്കന്‍ ഉപരോധം! ഹോർമുസ് കടന്ന് ചൈനീസ് ടാങ്കർ

അമേരിക്കൻ ഉപരോധം നിലനിൽക്കെ ചൈനീസ് എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു. ചൈനീസ് ഉടമസ്ഥതയിലുള്ള 'റിച്ച് സ്റ്റാറി' എന്ന ടാങ്കറാണ് യുഎസ് ഉപരോധം അവഗണിച്ച് തന്ത്രപ്രധാനമായ  ജലപാതയിലൂടെ യാത്ര ചെയ്‌തതെന്ന് ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു. യുഎസ്  നാവിക ഉപരോധം ആരംഭിച്ചതിന് പിന്നാലെ ചൈനീസ് ഉടമസ്ഥതയിലുള്ള രണ്ട് ടാങ്കറുകൾ കടലിടുക്കിന് സമീപം എത്തുകയും പിന്നീട് പിന്തിരിയുകയും ചെയ്ത‌തായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിലൊന്ന് ഉപരോധം മറികടന്ന് പുറത്തുകടന്നതായാണ് പുതിയ റിപ്പോർട്ടുകൾ.

ഹോർമുസ് കടലിടുക്കിൽ യുഎസ് ഉപരോധം കർശനമാക്കിയ ശേഷം ഇവിടെ നിന്നും പുറത്തുകടക്കുന്ന ആദ്യ കപ്പലാണിത്. ഇറാനുമായി വ്യാപാര ബന്ധം പുലർത്തിയതിനെത്തുടർന്ന് കപ്പലിനും അതിൻ്റെ ഉടമസ്ഥരായ ഷാങ്ഹായ് സുവാൻറൺ ഷിപ്പിംഗ് കമ്പനിക്കുമെതിരെ അമേരിക്ക നേരത്തെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

Post a Comment

0 Comments