ദുബൈ വേറെ ലെവലാണ്!

[] ദുബൈയുടെ ദാഹമകറ്റാന്‍ 
ശൈഖ് ഹംദാന്റെ ദയാ ദാഹജല പദ്ധതി 
[] കണ്ണഞ്ചിപ്പിക്കും! 
അഞ്ച് മറൈൻ ട്രാൻസ്പോർട്ട് സ്‌റ്റേഷനുകളുടെ നവീകരണം പൂർത്തിയായി  
[] ട്രാഫിക് സിഗ്നല്‍ വിളക്കുകള്‍  
വൃത്തിയോടെ കാക്കാന്‍ ഡ്രോണുകള്‍ 
[] ദുബൈയിൽ ഇനി സൗജന്യ കുടിവെള്ളം, ശൈഖ് ഹംദാന്‍ വിഭാവനം ചെയ്ത പുതിയ പദ്ധതിക്ക് തുടക്കമായി. പൊതുസ്ഥലങ്ങളിൽ എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. നഗരത്തിൻന്റെ വിവിധ ഭാഗങ്ങളിൽ അത്യാധുനികമായ വാട്ടർ സ്റ്റേഷനുകൾ ഇനി ലഭ്യമാകും.

[] ദുബൈയിലെ ജലഗതാഗത മേഖലയിൽ വൻ നവീകരണവുമായി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. നഗരത്തിലെ അഞ്ച് പ്രധാന മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകളിലെ വെയിറ്റിംഗ് ഏരിയകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയാക്കി. ശൈഖ് സായിദ് റോഡ്, അൽ ഫാഹിദി, ബ്ലൂവാട്ടേഴ്‌സ്, ബനിയാസ്, അൽ സീഫ് എന്നീ സ്റ്റേഷനുകളിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള നവീകരണം നടപ്പിലാക്കിയത്. മറൈൻ ഗതാഗതത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ സേവന നിലവാരം വർദ്ധിപ്പിക്കാനും, ആഗോളതലത്തിൽ മികച്ച യാത്രാസൗകര്യങ്ങളുള്ള നഗരമെന്ന ദുബൈയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. യാത്രക്കാർക്ക് ഏറെ സുഖപ്രദമായ കാത്തിരിപ്പ് കേന്ദ്രങ്ങളും മികച്ച സേവനങ്ങളും ഇനി മുതൽ ഈ സ്റ്റേഷനുകളിൽ ലഭ്യമാകും.
[] ട്രാഫിക് സിഗ്നല്‍ കാലുകളും വിളക്കുകളും കഴുകി വൃത്തിയാക്കാന്‍ വലിഞ്ഞു കേറുന്ന തൊഴിലാളിയുടെ ദൃശ്യങ്ങള്‍ ദുബൈ നഗരത്തിന് അന്യമാവുന്നു. ഇനി മുതൽ വെള്ളം ചീറ്റി സിഗ്നല്‍ ലൈറ്റുകള്‍ വൃത്തിയാക്കുന്ന ഡ്യൂട്ടി ഡ്രോണുകള്‍ നിര്‍വ്വഹിക്കും. ദുബൈ നഗരത്തിന്റെ പ്രധാന മേഖലകളില്‍ രാത്രിയിലാണ് ഡ്രോണുകള്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ വൃത്തിയാക്കുന്ന ജോലിക്കെത്തുക.

Post a Comment

0 Comments