UAE വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നു: നഴ്‌സറികൾ ഈ ആഴ്‌ച മുതൽ, സ്‌കൂളുകളുടെ കാര്യത്തിൽ തീരുമാനം നാളെ

യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിട്ടുള്ള അധ്യയനത്തിലേക്ക്.  ഘട്ടം ഘട്ടമായി തിരിച്ചു വരാൻ സജ്ജമാണെന്ന് വിദ്യാഭ്യാസ, മനുഷ്യവിഭവശേഷി, കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് കൗൺസിൽ അറിയിച്ചു. ഇതിൻ്റെ ഭാഗമായി സർക്കാർ കെട്ടിടങ്ങളിലും വാണിജ്യ സമുച്ചയങ്ങളിലും പ്രവർത്തിക്കുന്ന നഴ്സറികൾ ഈ ആഴ്ച‌ മുതൽ തുറന്നു തുടങ്ങും. സ്‌കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നാളെ,  ബുധനാഴ്‌ച അതത് മന്ത്രാലയങ്ങൾ ഔദ്യോഗികമായി പുറത്തുവിടും.

Post a Comment

0 Comments