അബൂദബി മുസഫ‌യിൽ കൂടുതൽ പെയ്‌ഡ് പാർക്കിങ് കേന്ദ്രങ്ങൾ

[] സൗദി എയർലൈൻസിൽ 
ഇനി സൗജന്യ ഹൈസ്‌പീഡ് ഇന്റർനെറ്റ്
[] അബൂദബി മുസഫ‌യിൽ കൂടുതൽ പെയ്‌ഡ് പാർക്കിങ് കേന്ദ്രങ്ങൾ
[] മക്ക പ്രവേശന പെർമിറ്റിന് ഓൺലൈനായി അപേക്ഷിക്കാം 

[] സൗദി എയർലൈൻസിൽ ഇനി സൗജന്യ ഹൈസ്‌പീഡ് ഇന്റർനെറ്റ്. സൗദി എയർലൈൻസ് (Saudia) യാത്രക്കാർക്ക് ഇനി വിമാനത്തിനുള്ളിൽ അതിവേഗ ഇൻ്റർനെറ്റ് സേവനം സൗജന്യമായി ലഭിക്കും. സൗദി അറേബ്യയുടെ നിയോ സ്പേസ് ഗ്രൂപ്പുമായി സൗദി എയർലൈൻസ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. യാത്രക്കാർക്ക് ആകാശയാത്രയ്ക്കിടയിലും ഉയർന്ന വേഗതയിലുള്ള വൈഫൈ സൗകര്യം പ്രയോജനപ്പെടുത്തി ജോലി ചെയ്യാനും വിനോദങ്ങളിൽ ഏർപ്പെടാനും സാധിക്കും.

[] അബൂദബിയിലെ പ്രധാന വ്യവസായ മേഖലയായ മുസഫയിലെ വാഹന പാര്‍കിംഗ് പ്രശ്‌നങ്ങൾക്ക് പരിഹാരമായി കൂടുതൽ പെയ്‌ഡ് പാർക്കിങ് കേന്ദ്രങ്ങൾ. മുസഫയിലെ വിവിധ സെക്ടറുകളിലായി പുതുതായി 10,010 പാർക്കിങ് ഇടങ്ങൾ കൂടി പെയ്‌ഡ് പാർക്കിങ് പരിധിയിൽ കൊണ്ടുവന്നു. ഏപ്രിൽ 20 ശനിയാഴ്‌ച മുതൽ ഇവ സജീവമാകും. മണിക്കൂറിന് 2 ദിർഹം വീതമാകും നിരക്ക്. ജനുവരിയിൽ ആരംഭിച്ച വിപുലീകരണ പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി മുസഫയിലെ M7, M8, M9, M14, M15 എന്നീ സെക്ടറുകളിലാണ് പുതിയ പാർക്കിങ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ദർബ്, താം ആപ്പുകൾ വഴിയോ, എസ്.എം.എസ് വഴിയോ, പാർക്കിങ് സ്ഥലങ്ങളിലെ മെഷീനുകൾ വഴിയോ ഫീസടയ്ക്കാനാകും. 

[] ഇനി എല്ലാം വിരൽ തുമ്പിൽ, മക്ക പ്രവേശന പെർമിറ്റിന് ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി സൗദി പാസ്പോർട്ട് അതോറിറ്റി. ഈ വർഷത്തെ ഹജ്ജ് സീസണിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി പത്രങ്ങൾ വിതരണം ചെയ്യാൻ തുടങ്ങിയതായി സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. ഈ സേവനം പൂർണമായും ഓൺലൈൻ വഴിയായതിനാൽ അപേക്ഷകർ നേരിട്ട് ഓഫീസുകളിൽ ഹാജരാകേണ്ടതില്ല.

Post a Comment

0 Comments