കോഴിക്കോട് ബന്ധുക്കളായ 16കാരിയും 20കാരനും മരിച്ച നിലയിൽ, പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്‌തതെന്ന് നിഗമനം

കോഴിക്കോട് മൂഴിക്കലിൽ 16 വയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്‌തു. സഹോദരിമാരുടെ മക്കളായ പ്ലസ് വൺ വിദ്യാർത്ഥിനിയും 20 വയസ്സുകാരൻ അദിനാനുമാണ് മരിച്ചത്. വീടിൻ്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമ്മിച്ച് അകത്തുകയറിയാണ് യുവാവ് ഈ ക്രൂരകൃത്യം ചെയ്തത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ മുകളിലത്തെ നിലയിൽ വെച്ച് വിഷം കഴിച്ചാണ് അഭിനാൻ ജീവനൊടുക്കിയത്.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടാകുന്നത്. മാസങ്ങൾക്ക് മുൻപ് വരെ ഇതേ വീട്ടിലായിരുന്നു അദിനാൻ താമസിച്ചിരുന്നത്. എന്നാൽ ചില തർക്കങ്ങളെത്തുടർന്ന് ഇയാളെ വീട്ടിൽ നിന്നും പറഞ്ഞുവിട്ടിരുന്നു. ഇവിടേക്ക് വരരുതെന്ന് വീട്ടുകാർ കർശന താക്കീതും നൽകിയിരുന്നു. ഇത് മറികടന്നാണ് രഹസ്യമായി കൈവശം വെച്ച ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് യുവാവ് വീട്ടിലെത്തിയത്.

Post a Comment

0 Comments