ശ്രദ്ധാ കേന്ദ്രമായി ഹോർമുസ്!

[] ഹോർമുസ് കടലിടുക്കിൽ ഉപരോധം: 15 ലധികം യുഎസ് യുദ്ധ കപ്പലുകള്‍ വിന്യസിച്ചു 
[] ഞങ്ങൾക്കില്ലെങ്കിൽ ആർക്കും സുരക്ഷയില്ല: ഇറാന്‍ 
[] ട്രംപിനെ പേടിയില്ല, സമാധാനത്തിനായി ശബ്ദമുയർത്തുമെന്ന് മാർപാപ്പ

[] ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത ഉപരോധവുമായി അമേരിക്ക. 15ലധികം യുഎസ് യുദ്ധ കപ്പലുകള്‍ ഇതിനകം വിന്യസിച്ചു. യുഎസ് സെൻട്രൽ കമാൻഡിൻ്റെ നേതൃത്വത്തിൽ ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ ഗതാഗതം തടഞ്ഞു തുടങ്ങി. അമേരിക്കയുടെ അംഗീകാരമില്ലാതെ ഒരു കപ്പലും ഈ പാതയിലൂടെ കടത്തിവിടില്ലെന്ന് യുഎസ് വ്യക്തമാക്കി.

[] ഇറാനിയൻ തുറമുഖങ്ങൾക്കും തീരപ്രദേശങ്ങൾക്കും ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ തുറമുഖങ്ങൾ ഭീഷണി നേരിട്ടാൽ പേർഷ്യൻ ഗൾഫിലെയും ഒമാൻ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി.

[] 'എനിക്ക് ട്രംപിനെയോ അദ്ദേഹത്തിന്റെ ഭരണകൂടത്തെയോ ഭയമില്ല! സമാധാനത്തിനായി ശബ്ദമുയർത്തുന്നത് തുടരും' - ട്രംപിന്റെ പരിഹാസങ്ങൾക്ക് വിമാനത്തിൽ വെച്ച് നൽകിയ ശക്തമായ മറുപടിയിൽ മാർപാപ്പ ലിയോ പതിനാലാമൻ വ്യക്തമാക്കി. യുദ്ധത്തിൽ നിരപരാധികൾ കൊല്ലപ്പെടുന്നത് കണ്ടുനിൽക്കാനാവില്ലെന്നും സമാധാനത്തിൻ്റെ പാതയിൽ നിന്ന് താൻ പിന്നോട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ആത്മീയതയും രാഷ്ട്രീയവും നേർക്കുനേർ പോരാടുന്ന ചരിത്ര നിമിഷമായി ഈ പ്രതികരണം.

Post a Comment

0 Comments