സമാധാന ശ്രമം തുടരുന്നു: ചർച്ച 'ഒരു കരാർ സാധ്യമാണോ?' എന്നതിൽ നിന്ന് 'കരാറിന് ആവശ്യത്തിന് സമയമുണ്ടോ?' എന്നതിലേക്ക് മാറിയതായി റിപ്പോര്‍ട്ടുകള്‍


സമയപരിധി നീട്ടാൻ ട്രംപിനെ  ബോധ്യപ്പെടുത്താൻ കഴിഞ്ഞാല്‍ ഒരു വന്‍ ദുരന്തം ഒഴിവാക്കും. കഴിഞ്ഞ മണിക്കൂറുകളില്‍  അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ പുരോഗതി ഉണ്ടായിട്ടുണ്ട്, എങ്കിലും ട്രംപ് കിഴക്കൻ സമയം രാത്രി 8 മണിക്ക് (യുഎഇ സമയം പുലര്‍ച്ചെ 4 മണി) നിശ്ചയിച്ച  സമയപരിധിക്കുള്ളിൽ വെടിനിർത്തൽ കരാറിലെത്താൻ സാധ്യതയില്ല. വൈറ്റ് ഹൗസിനുള്ളിലെ ചിന്ത 'നമുക്ക് ഒരു കരാറിലെത്താൻ കഴിയുമോ' എന്നതിൽ നിന്ന് 'ഇന്ന് രാത്രി 8 മണിയോടെ നമുക്ക് അതിൽ എത്തിച്ചേരാനാകുമോ' എന്നതിലേക്ക് മാറിയെന്ന് യുഎസ് ഉദ്യോഗസ്ഥൻ അമേരിക്കൻ വെബ്‌സൈറ്റായ ആക്‌സിയോസിനോട് പറഞ്ഞു.

അതിനിടെ, സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിൽ സമയപരിധി നീട്ടാൻ തയ്യാറാണെന്ന് ട്രംപ് സൂചന നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. തങ്ങൾ ആക്രമണത്തിന് സജ്ജമാണെന്നും ഇന്നത്തെ ചർച്ചകൾ മുന്നോട്ട് പോവുകയും വ്യക്തമായ ഫലം ഉണ്ടാവുകയും ചെയ്‌താൽ ഇതിൽ മാറ്റം വന്നേക്കാം എന്നും ട്രംപ് ഫോക്സ് ന്യൂസ് അഭിമുഖത്തിൽ സൂചിപ്പിച്ചതായാണ് വാര്‍ത്ത.

Post a Comment

0 Comments