തെരഞ്ഞെടുപ്പ് അട്ടിമറിക്കാനോ?! മലപ്പുറത്ത് സ്ട്രോങ് റൂം തുറക്കാൻ കലക്ടർ നിർദ്ദേശം നൽകി, ആരോപണവുമായി യുഡിഎഫ്

മലപ്പുറത്ത് സ്ട്രോങ് റൂം തുറക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയെന്ന ആരോപണവുമായി യുഡിഎഫ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉള്ള ശ്രമമാണോ ഇതെന്ന് സംശയിക്കുന്നതായി യുഡിഎഫ് ജില്ലാ ചെയർമാൻ കെപി അബ്‌ദുൽ മജീദ് പറഞ്ഞു.

ഉപയോഗിക്കാത്ത റിസർവ് വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിൽ ഉണ്ടായിരുന്നുവെന്നും ഇത് നീക്കാനാണ് കളക്ടർ നിർദേശിച്ചതെന്നുമാണ് വിവരം. എന്നാൽ ഈ നീക്കം പ്രതിഷേധത്തിന് ഇടയാക്കിയതോടെ കളക്ടർ പിന്മാറി എന്നും യുഡിഎഫ് നേതാക്കൾ പറയുന്നു. സ്ട്രോങ് റൂം തുറക്കാൻ നൽകിയ നിർദേശം പിന്നീട് കളക്ടർ പിൻവലിച്ചു. കളക്ടർ ഇക്കാര്യത്തിൽ മറുപടി നൽകണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. സംസ്ഥാന സർക്കാർ ഇടപെട്ടുവെന്ന് സംശയമുണ്ടെന്നും തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകുമെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ പറഞ്ഞു.

Post a Comment

0 Comments