ഇറാന് ടോൾ നൽകുന്ന രാജ്യങ്ങളുടെ കപ്പലുകൾ ഹോർമുസിൽ തടയും: ഭീഷണി മുഴക്കി ട്രംപ്

ഇസ്ലാമാബാദിലെ സമാധാന ചർച്ചകൾ ധാരണയില്ലാതെ പിരിഞ്ഞു. ആണവ സമ്പുഷ്ടീകരണം ഉപേക്ഷിക്കാൻ ഇറാൻ വിസമ്മതിച്ചതിൽ രോഷാകുലനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതോടെ ഗൾഫ് കടൽ പാതയായ ഹോർമുസ് കടലിടുക്ക് തടയാൻ യുഎസ് പ്രസിഡന്റ് നാവികസേനയോട് ഉത്തരവിട്ടു.

ഇതിന് മറുപടിയായി, തന്ത്രപ്രധാനമായ ജലപാതയിലൂടെയുള്ള ഗതാഗതം പൂർണ നിയന്ത്രണത്തിലാണെന്നും, ട്രംപ് തെറ്റായ നീക്കം നടത്തിയാൽ, അതിനെ വെല്ലുവിളിക്കാൻ ശ്രമിക്കുന്ന ഏതൊരു ശത്രുവിനെയും 'കടൽത്തകിടിയിലെ  മാരകമായ ചുഴിയിൽ' കുടുക്കുമെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നൽകി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ നീണ്ട പ്രഖ്യാപനത്തിൽ, കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്ത് എല്ലാ കപ്പലുകൾക്കും വീണ്ടും ഗതാഗതത്തിന് തുറക്കുക എന്നതാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു, എന്നാൽ അതിനിടയിൽ ഇറാനെ ജലപാതയുടെ നിയന്ത്രണത്തിൽ നിന്ന് ലാഭം നേടാൻ അനുവദിക്കരുത്-യുഎസ് പ്രസിഡന്റ് അറിയിച്ചു.

Post a Comment

0 Comments