നിയമസഭപ്പോര്..
[] വോട്ട് തടയുമെന്ന് ഭീഷണി അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണം:
ജി സുധാകരൻ ഹൈക്കോടതിയിൽ
[] ഗുരുവായൂരിൽ ഇടത് സ്ഥാനാർത്ഥിയുടെ വിദ്വേഷ പ്രചാരണം; പരാതി നൽകി യുഡിഎഫ്
[] വോട്ടിന് പണം, ശോഭ സുരേന്ദ്രനെതിരെ പരാതിയുമായി വലത് ഇടത് മുന്നണികള്‍. പാലക്കാട് എന്‍ഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് വേണ്ടി ബിജെപി പ്രവര്‍ത്തകര്‍ പണം കൈമാറുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു. സ്ഥാനാര്‍ത്ഥിയും സംഘത്തെ അനുഗമിച്ചിരുന്നു എങ്കിലും പണം കൈമാറുന്ന സ്ഥലത്ത് പോവാതെ വാഹനത്തില്‍ ഇരിക്കുന്നതും വീഡിയോ ദൃശ്യത്തില്‍ ഉണ്ട്. പണം നല്‍കുന്നത് ചോദ്യം ചെയ്തവരെ ശോഭ സുരേന്ദ്രന്‍ വാഹനത്തില്‍ നിന്നും ഇറങ്ങി വന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
[] വോട്ടർമാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ കേന്ദ്രസേനയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരൻ ഹൈക്കോടതിയിൽ. മണ്ഡലത്തിലെ 195 ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിക്കണമെന്നും തനിക്കും വോട്ടർമാർക്കും സുരക്ഷിതമായി പോളിങ് സ്റ്റേഷനിലെത്താൻ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് മുൻ മന്ത്രി ഹരജി നൽകിയത്.
[] യുഡിഎഫ് സ്ഥാനാർഥിയെ കുറിച്ച് വ്യാജപ്രചരണം നടത്തുന്ന ലഘുലേഖ വിതരണം ചെയ്യുന്നു എന്ന് ആരോപിച്ച് റീട്ടേണിങ് ഓഫീസർക്കും ചാവക്കാട് പോലീസിനും മുസ്ലിം ലീഗ് പ്രവർത്തകർ പരാതി നൽകി. എൽഡിഎഫ് സ്ഥാനാർഥി എൻ കെ അക്ബർ, കൺവീനർ സി സുമേഷ് എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാർഥി സി എച്ച് റഷീദിനെതിരെയാണ് വ്യാജ പ്രചാരണം നടത്തുന്നത്. 'അധാർമിക രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക' എന്ന ലഘുലേഖയെ കുറിച്ചാണ് പരാതി. ആർഎസ്എസ് ആസ്ഥാനത്തിന് യുഡിഎഫ് സ്ഥാനാർത്ഥി സി എച്ച് റഷീദാണ് തറക്കലിട്ടത് എന്നതാണ് എൽഡിഎഫ് പരാമർശം. തീരദേശ മേഖലയിലെ മുസ്ലിം കേന്ദ്രങ്ങളിലാണ് ഈ ലഘുലേഖ വിതരണം ചെയ്യുന്നതെന്ന് ചാവക്കാട് പോലീസിൽ കടപ്പുറം അഞ്ചങ്ങാടിയിലെ മുഹമ്മദ് ഫായിസ് നൽകിയ പരാതിയിൽ പറയുന്നു. ലഘുലേഖ മതസ്പർദ്ധ വളർത്തുന്നതും തെറ്റിദ്ധാരണ പരത്തുന്നതും ആണെന്ന് മണ്ഡലം ജനറൽ സെക്രട്ടറി ആബിദ് ഭരണാധികാരിക്ക് നൽകിയ പരാതിയിൽ പറഞ്ഞു.

Post a Comment
0 Comments