ദുബൈ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച്'എയർപോർട്ട് എക്സ്പ്രസ്' പ്രഖ്യാപിച്ച് RTA
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തെയും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന 'എയർപോർട്ട് എക്സ്പ്രസ്' മെട്രോ പദ്ധതിക്കായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി കൺസൾട്ടൻ്റുമാരിൽ നിന്ന് ടെൻഡര്‍ ക്ഷണിച്ചു. വിമാനത്താവളങ്ങൾക്കിടയിലുള്ള യാത്ര കൂടുതൽ വേഗതയുള്ളതും സുഗമവുമാക്കുക എന്നതാണ് ഈ ബൃഹത്തായ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഏകദേശം 55 കിലോമീറ്റർ നീളത്തിലാണ് പുതിയ എക്സ്പ്രസ് ലൈൻ നിർമ്മിക്കുന്നത്. പ്രധാനപ്പെട്ട അഞ്ച് സ്റ്റേഷനുകളാണ് ഈ റൂട്ടിൽ ഉണ്ടാവുക. വെറുമൊരു യാത്ര എന്നതിലുപരി, വിമാനയാത്രക്കാർക്ക് സ്റ്റേഷനുകളിൽ വച്ചുതന്നെ റിമോട്ട് എയർലൈൻ ചെക്ക്-ഇൻ, ലഗേജ് ഡ്രോപ്പ്-ഓഫ്, സുരക്ഷാ പരിശോധനകൾ എന്നിവ പൂർത്തിയാക്കാനുള്ള അത്യാധുനിക സൗകര്യങ്ങളും ലഭ്യമാകും.

Post a Comment
0 Comments