ഷാർജയില്‍ നൂറിലധികം ഫാസ്റ്റ് ഇവി ചാർജറുകൾ വരുന്നു
ഷാർജയിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (SRTA) അയോൺ (ION) കമ്പനിയും തമ്മിൽ ധാരണയായി. ഇതനുസരിച്ച്
ഷാർജ നഗരത്തിലും മധ്യ-കിഴക്കൻ മേഖലകളിലുമായി നൂറിലധികം ഫാസ്റ്റ് ചാർജിംഗ് നെറ്റ‌് വര്‍ക്ക് സജ്ജമാക്കും. കൂടാതെ ചാർജിംഗ് സൗകര്യങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കുന്നതിനായി മൊബൈൽ ആപ്പും പുറത്തിറക്കി. ആപ്പിലൂടെ ഉപയോക്താക്കൾക്ക് അടുത്തുള്ള ചാർജിംഗ് സ്റ്റേഷൻ കണ്ടെത്താനും, തത്സമയ പുരോഗതി നിരീക്ഷിക്കാനും, പണമടക്കാനും സാധിക്കും. ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിൻ്റെ പുതിയ നിയന്ത്രണ ചട്ടക്കൂടുകൾക്ക് പിന്നാലെ എത്തിയ ഈ പങ്കാളിത്തം എമിറേറ്റിലെ ഹരിത ഗതാഗത വിപ്ലവത്തിന് കൂടുതൽ വേഗത പകരും.

Post a Comment
0 Comments