രണ്ട് വര്‍ഷം, UAE 50 ശതമാനം സർക്കാർ സേവനങ്ങളും എഐ അധിഷ്‌ഠിതമാക്കും: ശൈഖ് മുഹമ്മദ് ബിൻ റാശിദ്

[] രണ്ട് വര്‍ഷം, 50 ശതമാനം സർക്കാർ 
സേവനങ്ങളും എഐ അധിഷ്‌ഠിതമാക്കും: 
ശൈഖ് മുഹമ്മദ് ബിൻ റാശിദ് 
[] മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം, ലൈസന്‍സ് ഫീസുകളിൽ ഇളവ്: ടൂറിസത്തിന്  കരുത്തേകാൻ അജ്‌മാൻറെ പ്രഖ്യാപനം

[] അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ സർക്കാർ മേഖലകളുടെയും സേവന പ്രവർത്തനങ്ങളുടെയും 50 ശതമാനവും നിർമിത ബുദ്ധി (എഐ) പിന്തുണയോടെയുള്ള സ്വയം നിയന്ത്രണ സംവിധാനങ്ങളിലേക്ക് മാറും. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശത്തിന് കീഴിലാണ് അതിനൂതന പദ്ധതി നടപ്പിലാക്കുന്നതെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു.

[] സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ വമ്പിച്ച ഇളവുകളുമായി അജ്മാന്‍. ഇതിന്റെ ഭാഗമായി മ്യൂസിയങ്ങളിൽ പ്രവേശനം സൗജന്യമാക്കി. വിവിധതരം ലൈസന്‍സ് ഫീസുകളില്‍ ഇളവുകളും പ്രഖ്യാപിച്ചു. വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകാനാണ് അജ്‌മാൻറെ പ്രഖ്യാപനം. 
ടൂറിസം സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിനും മേളകൾക്കും ഇളവ് നല്‍കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.

Post a Comment

0 Comments