ക്ലാസുകള്‍ ഓൺലൈനില്‍: യുഎഇയിൽ എല്ലാ സ്‌കൂളുകൾക്കും മെയ് 5 മുതൽ 8 വരെ ഓൺലൈൻ ക്ലാസ്സ്
ഇന്ന് മുതൽ 8 വരെ ഓൺലൈൻ ക്ലാസ്സ്
[] 2026-2027 അധ്യയന വർഷം: യുഎഇയിലെ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓഗസ്‌റ്റ് 31-ന് തുറക്കും
[] വിദ്യാഭ്യാസ സമൂഹത്തിൻ്റെ സുരക്ഷ മുൻനിർത്തി യുഎഇയിൽ നഴ്സറികൾക്കും എല്ലാ പൊതു-സ്വകാര്യ സ്കൂളുകൾക്കും വിദൂര പഠനം പ്രഖ്യാപിച്ചു. 2026 മെയ് 5, ചൊവ്വാഴ്ച മുതൽ മെയ് 8, വെള്ളിയാഴ്‌ച വരെയാണ് ഓൺലൈൻ/വിദൂര പഠന രീതി നടപ്പിലാക്കുന്നത്.
[] യുഎഇയിൽ 2026-2027 അധ്യയന വർഷം 2026 ഓഗസ്റ്റ് 31-ന് ആരംഭിച്ച് 2027 ജൂലൈ 2-ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
അധ്യയന കാലയളവും അവധികളും തമ്മിൽ സന്തുലിതമാക്കാനും സ്‌കൂളുകളുടെ പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാനും ലക്ഷ്യമിട്ടാണ് പുതിയ അക്കാദമിക് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.
ഇതനുസരിച്ച്, ശീതകാല അവധി 2026 ഡിസംബർ 14 മുതൽ 2027 ജനുവരി 1 വരെയും വസന്തകാല അവധി 2027 ഏപ്രിൽ 5 മുതൽ ഏപ്രിൽ 9 വരെയും ആയിരിക്കും. ഈ കലണ്ടർ എല്ലാ പൊതുവിദ്യാലയങ്ങൾക്കും മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്‌കൂളുകൾക്കും ബാധകമാണ്.

Post a Comment
0 Comments