എമിറാത്തി 'കന്തൂറ'യോട് കളി വേണ്ട: സമൂഹ്യ മാധ്യമങ്ങളില്‍ എമിറാത്തി വേഷം യുഎഇ പൗരന്മാർക്ക് മാത്രം
സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളിലും പരസ്യങ്ങളിലും യുഎഇയുടെ ദേശീയ വേഷമായ 'കന്തൂറ' ധരിക്കുന്നതിന് യുഎഇ പൗരന്മാർക്ക് (എമിറാത്തികൾക്ക്) മാത്രം അനുമതി നൽകിക്കൊണ്ടുള്ള പുതിയ തീരുമാനത്തിൻ്റെ കാരണം വ്യക്തമാക്കി ഉന്നത യുഎഇ ഉദ്യോഗസ്ഥൻ. വാണിജ്യ പരസ്യങ്ങളിലും മറ്റും സ്വദേശികളല്ലാത്തവർ എമിറാത്തി വേഷം ദുരുപയോഗം ചെയ്യുന്നതിനെതിരെ പൊതുജനങ്ങൾക്കിടയിൽ ഉയർന്നുവന്ന വ്യാപകമായ പ്രതിഷേധത്തെ തുടർന്നാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

Post a Comment
0 Comments