UAE സ്വകാര്യ മേഖല ജീവനക്കാരെ ചേര്‍ത്ത് പിടിക്കുന്നു: ശമ്പളം ഇനി കൃത്യം ഒന്നിന് മുമ്പ്, ജൂൺ മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണം സംബന്ധിച്ച് നിർണ്ണായക പ്രഖ്യാപനവുമായി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വേതന സംരക്ഷണ സംവിധാനം (Wage Protection System - WPS) കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, ശമ്പളം നൽകുന്നതിനായി രാജ്യം മുഴുവൻ ബാധകമാകുന്ന ഒരൊറ്റ ഏകീകൃത സമയപരിധി മന്ത്രാലയം നിശ്ചയിച്ചു. 2026 ജൂൺ 1 മുതൽ പുതിയ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വരും.

പുതിയ ഉത്തരവ് പ്രകാരം, ഓരോ മാസത്തെയും ശമ്പളം തൊട്ടടുത്ത മാസത്തെ ഒന്നാം തീയതിക്കുള്ളിൽ തന്നെ ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തിച്ചിരിക്കണം.
ഇതിന് ശേഷമുണ്ടാകുന്ന ഏത് ശമ്പള വിതരണവും 'വൈകിയതായി' (Delayed Payment) കണക്കാക്കുകയും നിയമനടപടികൾക്ക് കാരണമാവുകയും ചെയ്യും.
നിലവിൽ കമ്പനികൾക്ക് ശമ്പളം നൽകാൻ നിശ്ചിത ദിവസങ്ങളുടെ ഇളവുകൾ ഉണ്ടായിരുന്നുവെങ്കിൽ, പുതിയ നിയമത്തോടെ അത് ഇല്ലാതാവുകയാണ്. ഉദാഹരണത്തിന്, ജൂൺ മാസത്തെ ശമ്പളം ജൂലൈ ഒന്നാം തീയതിക്കോ അതിന് മുൻപോ തന്നെ വിതരണം ചെയ്‌തിരിക്കണം.

Post a Comment

0 Comments