ശൈഖ് സുല്‍ത്താന്‍ ഷാർജ മസ്ജിദില്‍ ഈദ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു
ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഈദ് അൽ അദ്ഹ പ്രാർത്ഥനയില്‍ പങ്കെടുത്തു. ഷാർജ ഗ്രാന്‍ഡ് മസ്ജിദിലാണ് ഇവര്‍ ഈദുല്‍ അദ്ഹ നമസ്കാരം നിര്‍വ്വഹിച്ചത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കാന്‍ എത്തി.

Post a Comment
0 Comments