പിണറായി വിജയന്റെ വീട്ടിലടക്കം പത്ത് ഇടങ്ങളില്‍ ഇഡി റെയ്ഡ്

 


CMRL-എക്സാലോജിക് ഇടപാട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം പത്ത് ഇടങ്ങളില്‍ ഇഡി റെയ്ഡ്. തിരച്ചില്‍ നടക്കുന്ന പ്രധാന സ്ഥലങ്ങൾ: പിണറായി വിജയന്റെ വീടുകൾ, ശശിധരൻ കർത്തയുടെ വീട്, മുന്‍മന്ത്രി റിയാസിന്റെ വീട്, പിണറായി വിജയന്റെ മകള്‍ വീണയുടെ ബംഗളൂരുവിലെ ഓഫീസ്. ഇന്ന് രാവിലെ ഒരേ സമയം പത്ത് കേന്ദ്രങ്ങളില്‍ പരിശോധന ആരംഭിക്കുകയായിരുന്നു. വിവരമറിഞ്ഞ് പിണറായി വിജയന്റെ വീടിന് മുന്നില്‍ പാര്‍ട്ടി പ്രവർത്തകർ സംഘമായി എത്തിയിട്ടുണ്ട്.

നിയമപോരാട്ടത്തെ അധികാരം ഉപയോഗിച്ചും പണം ഉപയോഗിച്ചും തടസ്സപ്പെടുത്താൻ ആണ് പിണറായി വിജയൻ ശ്രമിച്ചതെന്ന് ഇഡി പരിശോധനയ്ക്കിടെ പരാതിക്കാരൻ ഷോൺ ജോർജ്  പ്രതികരിച്ചു. കള്ളപ്പണ ഇടപാട് അന്വേഷിക്കേണ്ടത് ഇഡിയാണ്. പിണറായി വിജയനും മകളും ഈ കേസിൽ കുറ്റക്കാരാണ്. അവർ കേരളത്തെ വിറ്റു. അതുവഴി കോടിക്കണക്കിന് രൂപ സമ്പാദിച്ചു. അത് വിദേശത്തേക്ക് കടത്തി. അന്വേഷണം പൂർത്തിയാകുമ്പോൾ പിണറായി വിജയനും മകളും ജയിലിൽ പോകുന്നത് കേരള സമൂഹം കാണും എന്നും ഷോൺ ജോർജ് പറഞ്ഞു.

Post a Comment

0 Comments