യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ സേവനങ്ങൾക്ക് പുതിയ ദാതാക്കൾ, മാറ്റം ജൂലൈ 1 മുതൽ

യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾക്കുള്ള പുതിയ ഔദ്യോഗിക സേവന ദാതാവായി 'അൽഹിന്ദ്' ടൂർസ് ആൻഡ് ട്രാവൽസിനെ തിരഞ്ഞെടുത്തതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2026 ജൂലൈ 1 മുതൽ അപേക്ഷകൾ അൽഹിന്ദ് വഴിയായിരിക്കും സ്വീകരിക്കുക. നിലവിലെ ദാതാക്കളായ ബിഎൽഎസ് ഇൻ്റർനാഷണലും എസ്‌ജിഐവിഎസും ജൂൺ 30 വരെ സേവനം തുടരും. പുതിയ കേന്ദ്രങ്ങൾ, പ്രവർത്തന സമയം, ഫീസ് നിരക്കുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ ഔദ്യോഗികമായി പുറത്തുവിടുമെന്നും അതുവരെ നിലവിലുള്ള കേന്ദ്രങ്ങൾ തന്നെ ഉപയോഗിക്കണമെന്നും എംബസി വ്യക്തമാക്കി.

Post a Comment

0 Comments