അമേരിക്കക്ക് വമ്പൻ ജയം; പരാഗ്വേയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് മുക്കി

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ആതിഥേയരായ അമേരിക്കക്ക് വമ്പന്‍ ജയം. ലാറ്റിനമേരിക്കൻ കരുത്തരായ പരാഗ്വേയെ ഒന്നിനെതിരേ നാലു ഗോളുകൾക്കാണ് അമേരിക്ക തോൽപ്പിച്ചത്. ഫ്ളോറിൽ ബലോഗണിന്റെ ഇരട്ടഗോളുകൾക്ക് പുറമേ ജിയോവാനി റെയ്നയും പരേഗ്വേതാരം ബൊബാദില്ലയുടെ സെൽഫ് ഗോളുമായിരുന്നു അമേരിക്കയെ തുണച്ചത്. പരാഗ്വേ മൗറീഷ്യയിലൂടെ ഒരുഗോൾ മടക്കി.
ഏഴാം മിനിറ്റിൽ പരാഗ്വേതാരം ഡാമിയൻ ബൊബദില്ലയുടെ സെൽഫ്ഗോളിലായിരുന്നു അമേരിക്ക ആദ്യം മുന്നിലെത്തിയത്. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് യുഎസ് ഒരു സിംഗിൾ മത്സരത്തിൽ നാല് ഗോളുകൾ നേടുന്നത്.

Post a Comment

0 Comments