വ്യോമസേനയുടെ ചരക്കുവിമാനം തകർന്നു വീണു; തീപിടിച്ചു, പൈലറ്റിന് വീരമൃത്യു



അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ (IAF) എഎൻ-32 (AN-32) ചരക്കുവിമാനം ലാൻഡ് ചെയ്യുന്നതിനിടെ തകർന്നു വീണു. റൺവേയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം, റൺവേയ്ക്ക് സമീപത്തെ തുറന്ന പ്രദേശത്തേക്ക് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. വിമാനം തകർന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. അപകടം നടന്ന മേഖല ജനവാസ കേന്ദ്രങ്ങളിൽ നിന്നകലെയായതിനാൽ വലിയ ദുരന്തം ഒഴിവായി.

Post a Comment

0 Comments