കളിതീരാൻ 10 മിനിറ്റ് ശേഷിക്കേ പെനാൽറ്റി, ദക്ഷിണാഫ്രിക്ക ചെക്ക് റിപ്പബ്ലിക്‌ മത്സരം സമനില

ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിലെ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കുമായി സമനിലയിൽ (1-1) പിരിഞ്ഞ് ദക്ഷിണാഫ്രിക്ക. ആറാം മിനിറ്റിൽ മുന്നിലെത്തിയ ചെക്ക് ടീമിനെതിരേ കളിയവസാനിക്കാൻ 10 മിനിറ്റ് ശേഷിക്കേ ലഭിച്ച പെനാൽറ്റിയാണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. ചെക്ക് റിപ്പബ്ലിക്കിനായി മൈക്കൽ സാദിലെക്കും ദക്ഷിണാഫ്രിക്കയ്ക്കായി തെബോഹോ മൊക്കൊയ്മയും സ്കോർ ചെയ്‌തു. ഇതോടെ ഇരു ടീമിനും രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു പോയൻ്റായി.

Post a Comment

0 Comments