ആശ്വാസം! യുഎസ് ഇറാന്‍ സമാധാന കരാറായി, ഔദ്യോഗിക ഒപ്പുവെപ്പ് ജൂൺ 19ന്
അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണ എത്തിയതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഖ്യാപിച്ചു. ഔദ്യോഗിക ഒപ്പുവെപ്പ് ജൂൺ 19-ന് സ്വിറ്റ്സർലൻഡിൽ നടക്കും.
യുഎസ് പ്രസിഡന്റ് സാമൂഹ്യ മാധ്യമത്തില്‍ ഇങ്ങിനെ കുറിച്ചു 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായുള്ള കരാർ ഇപ്പോൾ പൂർത്തിയായി. എല്ലാവർക്കും അഭിനന്ദനങ്ങൾ! ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് ഞാൻ ഇതിനാൽ പൂർണ്ണമായി അംഗീകാരം നൽകുന്നു, അതോടൊപ്പം, യുണൈറ്റഡ് സ്റ്റേറ്റ്സ് നാവിക ഉപരോധം ഉടനടി നീക്കം ചെയ്യുന്നതിനും അംഗീകാരം നൽകുന്നു. ലോക കപ്പലുകളേ, നിങ്ങളുടെ സഞ്ചാരം ആരംഭിക്കുക. എണ്ണ ഒഴുകട്ടെ!' -പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ്.

Post a Comment
0 Comments