ജർമൻ കുതിപ്പ്; കുറസാവോയ്ക്കെതിരെ 7-1ന്റെ പടുകൂറ്റൻ ജയം

ആദ്യ പകുതിയിൽ പൊരുതിനിന്ന കുറസാവോയെ രണ്ടാം പകുതിയിൽ അക്ഷരാർത്ഥത്തിൽ തച്ചുതകർത്ത് ജർമനി. 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ പുതുക്കകാരായ  കുറസാവോയെ 7-1 എന്ന കൂറ്റൻ സ്കോറിനാണ് മുൻ ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്. ലോകകപ്പിലെ ആദ്യ ഗോൾ നേടിയെന്ന ചരിത്രം കുറസാവോയ്ക്ക് അവകാശപ്പെടാമെങ്കിലും, ജർമനിയുടെ ആക്രമണ ഫുട്ബാളിന് മുന്നിൽ അവർക്ക് അടിതെറ്റി. കായ് ഹാവർറ്റ്സ് ഇരട്ട ഗോളുകൾ നേടിയപ്പോൾ, ഫെലിക്സ് നെമെച്ചാ, നിക്കോ ഷ്ളോട്ടർബെക്, ജമാൽ മുസിയാല, ബ്രൗൺ, ഡെനിസ് ഉൺഡവ് എന്നിവർ ജർമനിക്കായി ഓരോ തവണ വലകുലുക്കി.

Post a Comment

0 Comments