നെതർലാൻഡ്‌സിനെ തളച്ച് ഏഷ്യൻ ചുണക്കുട്ടികൾ, ജപ്പാന്‍ സമനിലയോടെ തുടങ്ങി

2026 ലോകകപ്പിലെ ശക്തർ തമ്മിലുള്ള പോരാട്ടത്തിൽ പരസ്‌പരം രണ്ട് ഗോളുകൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞ് നെതർലൻഡ്‌സും ജപ്പാനും. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ച മത്സരത്തിൽ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്.

മത്സരത്തിന്റെ 50-ാം മിനിറ്റിൽ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്കിലൂടെ നെതർലൻഡ്‌സാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 57-ാം മിനിറ്റിൽ നകാമുരയിലൂടെ ജപ്പാൻ സമനില പിടിച്ചു. തുടർന്ന് 64-ാം മിനിറ്റിൽ ക്രിസെൻസിയോ സമ്മർവില്ലെയിലൂടെ ഡച്ച് പട വീണ്ടും മുന്നിലെത്തിയെങ്കിലും, മത്സരത്തിൻ്റെ അവസാന നിമിഷങ്ങളിൽ (88') ഡെയ്ച്ചി കമഡ നേടിയ തകർപ്പൻ ഗോൾ ജപ്പാന് വിലപ്പെട്ട ഒരു പോയിന്റ് സമ്മാനിക്കുകയായിരുന്നു.

Post a Comment

0 Comments