മത്സ്യ മാര്‍ക്കറ്റില്‍ രാഷ്ട്ര നായകന്റെ അപ്രതീക്ഷിത ആഗമനം, അത്ഭുതംകൂറി തൊഴിലാളികളും പൊതു ജനങ്ങളും
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിലെ മിന സായിദിലെ മത്സ്യ മാർക്കറ്റ് സന്ദര്‍ശിച്ചു. മാര്‍ക്കറ്റ് ചുറ്റിക്കണ്ട പ്രസിഡന്റ് തൊഴിലാളികളോടും മാര്‍ക്കറ്റില്‍ ആവശ്യക്കാരായി എത്തിയവരോടും കുശലാന്വേഷണം നടത്തി.
സുപ്രധാന വ്യാപാര കേന്ദ്രമായ മാര്‍ക്കറ്റിന്റെ കമ്മ്യൂണിറ്റി സൗകര്യവും വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെ ഗുണനിലവാരവും അദ്ദേഹം വിലയിരുത്തുകയും ചെയ്തു.

Post a Comment
0 Comments