ഹോർമൂസ് വെള്ളിയാഴ്ച തുറക്കും; പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്
അമേരിക്കയും ഇറാനും ഒപ്പുവെച്ച കരാർ മേഖലയിലാകെ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരുമെന്ന് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഈ നിർണായക പ്രഖ്യാപനം നടത്തിയത്. തനിക്ക് മുൻപുണ്ടായിരുന്ന മറ്റ് അമേരിക്കൻ പ്രസിഡന്റുമാർക്കൊന്നും ഇറാനുമായി സമാധാനത്തിലെത്താൻ സാധിച്ചിരുന്നില്ലെന്നും, എന്നാൽ ചരിത്രത്തിലാദ്യമായി മേഖലയിലെ നേതാക്കൾക്ക് യഥാർത്ഥ സമാധാനം കൈവരിക്കാൻ സഹായിക്കുന്ന ഒരു പ്രസിഡന്റിനെ ലഭിച്ചിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. കരാർ ഒപ്പുവെച്ചതോടെ കടലിലെ മൈനുകൾ നീക്കം ചെയ്യാനുള്ള ശ്രമവും തുടങ്ങും.

Post a Comment
0 Comments