ട്ടണല്‍ ഉള്‍പ്പെടെ വന്‍ പദ്ധതി: ഷാർജ-ദുബൈ ഗതാഗതക്കുരുക്കിന് പരിഹാരം, 750 മില്യണ്‍ പ്രോജക്ട് പ്രഖ്യാപിച്ച് ശൈഖ് സുല്‍ത്താന്‍

ഷാർജ - ദുബൈ റൂട്ടിലെ  ഗതാഗതക്കുരുക്ക് കുറക്കുന്നതിന് പുതിയ ടൂ ലൈൻ അണ്ടർ ഗ്രൗണ്ട് നിർമ്മിക്കുമെന്ന് സുപ്രീം കൗണ്‍സില്‍ മെമ്പറും ഷാർജ ഭരണാധികാരിയുമായ 
ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു. അൽ താവൂൻ റോഡിൽ നിന്ന് ദുബൈയിലെ അൽ നഹ്‌ദ പാലത്തിലേക്കാണ് തുരങ്കം ബന്ധിപ്പിക്കുക. പദ്ധതിയുടെ ഭാഗമായി അൽ താവൂൻ റൗണ്ട്ബൗട്ടിലെ പ്രശസ്ത സ്മാരകം താൽക്കാലികമായി നീക്കം ചെയ്യേണ്ടിവരുമെങ്കിലും, നിർമാണം പൂർത്തിയാകുന്നതോടെ അതേ രൂപത്തിലും അതേ സ്ഥലത്തും വീണ്ടും സ്ഥാപിക്കുമെന്ന് ഷാർജ ഭരണാധികാരി അറിയിച്ചു. ഷാർജ-ദുബൈ യാത്ര കൂടുതൽ സുഗമമാക്കുകയും ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമാകുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Post a Comment

0 Comments