അൽ-അഖ്സ പള്ളിയിൽ ഇസ്രായേലി പതാക ഉയർത്തിയ നടപടി; ശക്തമായി അപലപിച്ച് യുഎഇ
ഇസ്രായേലി പോലീസിൻ്റെ സംരക്ഷണത്തിൽ തീവ്രവാദികളായ ജൂത കുടിയേറ്റക്കാർ അൽ-അഖ്സ പള്ളിയുടെ മുറ്റത്ത് അതിക്രമിച്ചു കയറിയതിനെയും അവിടെ ഇസ്രായേലി പതാക ഉയർത്തിയതിനെയും യുഎഇ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത്തരം പ്രകോപനപരമായ പ്രവർത്തനങ്ങൾ തികച്ചും അസ്വീകാര്യമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി. അൽ-അഖ്സ പള്ളിയുടെ ചരിത്രപരവും നിയമപരവുമായ പദവികളെ മാനിക്കണമെന്നും, അവിടുത്തെ ഭരണനിർവ്വഹണ ചുമതലയുള്ള ജോർദാൻ രാജ്യത്തിന്റെ അവകാശങ്ങളെ ഇസ്രായേൽ ബഹുമാനിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. വിശുദ്ധമായ ഇത്തരം മതകേന്ദ്രങ്ങളെ സംരക്ഷിക്കാൻ ജോർദാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

Post a Comment
0 Comments