UAE പ്രസിഡന്റിന്റെ നിര്‍ദേശം; വസ്ത്രമാലിന്യങ്ങൾ കുറയ്ക്കാൻ 'നസീജ് ' പദ്ധതി വരുന്നു
യുഎഇയിൽ വസ്ത്രമാലിന്യങ്ങൾ കുറയ്ക്കുന്നതിനും ടെക്സ്റ്റൈൽ മേഖലയെ പരിസ്ഥിതി സൗഹൃദമായ പുനരുപയോഗ മാതൃകയിലേക്ക് മാറ്റുന്നതിനുമായി 'നസീജ്' എന്ന പേരിൽ പുതിയ ദേശീയ പദ്ധതിക്ക് തുടക്കമിട്ടു. വസ്ത്രങ്ങൾ ഉപയോഗിച്ച് നശിപ്പിച്ചു കളയുന്ന രീതിക്ക് പകരം, അവ വീണ്ടും ഉപയോഗപ്രദമായ രീതിയിൽ മാറ്റിയെടുത്ത് രാജ്യത്തിന്റെ സുസ്ഥിര വികസനവും സാമ്പത്തിക വളർച്ചയും ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നാഷണൽ പ്രൊജക്റ്റ്സ് ഓഫീസ്, സാമ്പത്തിക-ടൂറിസം മന്ത്രാലയം, എമിറേറ്റ്സ് ഫൗണ്ടേഷൻ, തദ്‌വീർ ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. യുഎഇയിൽ പ്രതിവർഷം ഏകദേശം 2.2 ലക്ഷം ടൺ വസ്ത്രമാലിന്യങ്ങൾ ഉണ്ടാകുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്; ഈ വെല്ലുവിളിയെ മറികടക്കാൻ തുണിത്തരങ്ങളുടെ ശേഖരണം, റീസൈക്ലിംഗ്, പൊതുജനബോധവൽക്കരണം, ഗവേഷണം എന്നിവയുൾപ്പെടെ അഞ്ച് പ്രധാന മേഖലകളിലായാണ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്.

Post a Comment
0 Comments