പകരക്കാരനായി വന്നു രക്ഷകനായി! ഇതാണ് ജര്‍മ്മന്‍ മാജിക്

ഇഞ്ചുറി ടൈം ഗോളിൽ കീഴടങ്ങി ഐവറി കോസ്റ്റ്, ജര്‍മ്മനി അടുത്ത റൗണ്ടിൽ കടന്നു. ഗോള്‍ നില (2-1). സൂപ്പർ സബ് താരം ഡെനിസ് ഉന്ദാവിന്റെ  ഇഞ്ചുറി ടൈം ഗോളിലാണ് ജർമ്മനി ഐവറി കോസ്റ്റിനെതിരെ 2-1 എന്ന സ്കോറിന് അവിശ്വസനീയമായ വിജയം സ്വന്തമാക്കിയത്. 
ആദ്യ പകുതിയുടെ 30-ാം മിനിറ്റിൽ ഫ്രാങ്ക് കെസ്സിയുടെ ഗോളിലൂടെ ഐവറി കോസ്റ്റ് മുന്നിലെത്തി. 60-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡെനിസ് ഉന്ദാവ് 68-ാം മിനിറ്റിൽ ഗോൾ നേടി ജർമ്മനിയെ ഒപ്പമെത്തിച്ചു.  തുടർന്ന് ഇഞ്ചുറി ടൈമിൽ (90+4 മിനിറ്റ്) ഉന്ദാവ് തന്റെ രണ്ടാം ഗോളും നേടി ജർമ്മനിയെ നോക്കൗട്ട് റൗണ്ടിലേക്ക്  എത്തിക്കുകയായിരുന്നു.

Post a Comment

0 Comments