അപകടകരമായ കാർ സ്റ്റണ്ട്; റാസൽഖൈമയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ, വാഹനങ്ങള്‍ കണ്ടുകെട്ടി

അപകടകരമായ വാഹന സ്റ്റണ്ടുകൾ നടത്തിയ 18, 20 വയസ്സുള്ള രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത് റാസൽഖൈമ പോലീസ്. മറ്റുള്ള യാത്രക്കാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി സൃഷ്ടിച്ച ഇവർക്കെതിരെ അന്വേഷണം ആരംഭിച്ച പോലീസ്, നിരീക്ഷണത്തിലൂടെ ഇരുവരെയും കണ്ടെത്തി പിടികൂടി. പ്രതികളുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും കേസ് അധികൃതർക്ക് കൈമാറുകയും ചെയ്‌തു. സ്റ്റണ്ട് ഡ്രൈവിങ്, ഡ്രിഫ്റ്റിങ്, അശ്രദ്ധമായ വാഹനമോടിക്കൽ തുടങ്ങിയ അപകടകരമായ പ്രവൃത്തികളിൽ ഏർപ്പെടരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. യുഎഇ ഫെഡറൽ ട്രാഫിക് നിയമപ്രകാരം ഇത്തരം നിയമലംഘനങ്ങൾക്ക് വാഹനം കണ്ടുകെട്ടൽ ഉൾപ്പെടെ കർശന ശിക്ഷ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Post a Comment

0 Comments