ആണവ നിയന്ത്രണ അതോറിറ്റിക്ക് പുതിയഡയറക്ടർ ജനറല്‍: ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷന് (FANR) പുതിയ ഡയറക്ടർ ജനറലിനെ നിയമിച്ച് യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിറക്കി. ഹമദ് അലി മുഹമ്മദ് അൽ കാബിയെയാണ് ഈ തസ്‌തികയിലേക്ക് പുതിയ ഡയറക്ടർ ജനറലായി നിയമിച്ചിരിക്കുന്നത്. രാജ്യത്തെ ആണവ സുരക്ഷയും നിയന്ത്രണങ്ങളും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനം.

Post a Comment
0 Comments