'മത്സരം കഴിഞ്ഞാൽ ഉടന്‍ സ്ഥലംവിടണം' ലോകകപ്പിൽ ഇറാന് മുന്നിൽ ഉപാധി വെച്ച് അമേരിക്ക
ലോകകപ്പിനെത്തുന്ന ഇറാൻ ടീമിന് മുന്നിൽ നിബന്ധനകൾ വെച്ച് യുഎസ്. മത്സരത്തിനായി യുഎസിലേക്ക് വന്നാൽ അന്ന് തന്നെ മടങ്ങണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ലോസ് ഏഞ്ചലസിലും സിയാറ്റിലിലുമാണ് ഇറാൻ്റെ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇറാൻ ടീമിലെ താരങ്ങൾക്ക് വിസ ലഭിച്ചെങ്കിലും 15 സ്റ്റാഫ് അംഗങ്ങൾക്ക് വിസ നിഷേധിച്ചു. ഫുട്‌ബോൾ ഫെഡറേഷൻ മേധാവി ഉൾപ്പെടെയുള്ള സുപ്രധാന സപ്പോർട്ട് സ്റ്റാഫിന് യാത്രാനുമതി നിഷേധിക്കപ്പെട്ടതായി ഇറാൻ പറയുന്നു. രാജ്യത്തിന്റെ ഫുട്ബോൾ ഫെഡറേഷൻ മേധാവി ഉൾപ്പെടെ 15 ഭരണനിർവഹണ ഉദ്യോഗസ്ഥർക്കാണ് വിസ നിഷേധിച്ചതായാണ് റിപ്പോർട്ട്. യുഎസിൻ്റേത് കായികരംഗത്തെ രാഷ്ട്രീയ ഇടപെടലാണെന്ന് ഇറാൻ കുറ്റപ്പെടുത്തി.

Post a Comment
0 Comments