ഇസ്രായലിലേക്ക് രാത്രിയില്‍ ഇറാന്റെ മിസൈൽ വര്‍ഷം: ലബനനിനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാൻ
ഇറാനിൽ നിന്ന് ഇസ്രയേൽ പ്രദേശത്തേക്ക് മൂന്ന് മിസൈൽ ആക്രമണം നടന്നു എന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു, 'ഭീഷണി തടയാൻ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുവെന്നും' അറിയിപ്പ് പറയുന്നു.
ഇറാനിൽ നിന്നുള്ള മിസൈലുകൾ വിക്ഷേപിച്ചതിനു പിന്നാലെ പല മേഖലകളിലും മുന്നറിയിപ്പ് സൂചനകൾ ഉയർന്നിട്ടുണ്ട്, അവയിൽ ചിലത് തടസപ്പെട്ടതായി ഇസ്രയേൽ ചാനൽ 12 റിപ്പോർട്ട് ചെയ്‌തു. ഇസ്രയേൽ മീഡിയ സ്ഥാപനങ്ങളും തബരിയയിൽ ഇറാനിയൻ മിസൈൽ ഭാഗങ്ങൾ വീഴുന്നതിൻ്റെ ദൃശ്യങ്ങള്‍
പുറത്ത് വിട്ടു. ഏപ്രിൽ 8ന് വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് ഇറാൻ ഇസ്രയേലിനു നേരെ മിസൈലുകൾ തൊടുത്തു വിടുന്നത്. മിസൈലുകളുടെ വിക്ഷേപണം ലെബനനനെതിരായ ആക്രമണം തടയാൻ ഇസ്രയേൽ സൈന്യത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആണെന്നാണ് കരുതുന്നത്.

Post a Comment
0 Comments