യാത്രക്കാരന് അസുഖം: ലണ്ടനിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിന് ഫ്രാങ്ക്ഫർട്ടിൽ അടിയന്തിര ലാന്റിംഗ്


ദുബൈയിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ചഎമിറേറ്റ്സ് EK31 വിമാനം ഒരു യാത്രക്കാരന് അസുഖം അനുഭവപ്പെട്ടതിനെ തുടർന്ന്, അടിയന്തിര ചികിത്സ ആവശ്യമായി വന്നതിനാല്‍ ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ചുവിട്ടതായി ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ക്യാബിൻ ക്രൂ ഉടൻ തന്നെ ആവശ്യമായ പ്രാഥമിക വൈദ്യസഹായം നല്‍കി.  ശേഷം യാത്രക്കാരനെ ചികിത്സയ്ക്കായി ഫ്രാങ്ക്ഫർട്ടിൽ ഇറക്കി. പ്രാദേശിക സമയം 18:00 ന് വിമാനം ലണ്ടനിലേക്ക് യാത്ര പുനരാരംഭിക്കും.

Post a Comment

0 Comments